ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട കേസിൽ ബൈക്ക് യാത്രികൻ മൂന്ന് മാസങ്ങളുടെ അന്വേഷണത്തിന് ഒടുവിൽ അറസ്റ്റിൽ.അറസ്റ്റിലായത് കുറ്റ്യാട്ടൂർ സ്വദേശി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 31 August 2022

ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട കേസിൽ ബൈക്ക് യാത്രികൻ മൂന്ന് മാസങ്ങളുടെ അന്വേഷണത്തിന് ഒടുവിൽ അറസ്റ്റിൽ.അറസ്റ്റിലായത് കുറ്റ്യാട്ടൂർ സ്വദേശി


ബൈക്കിടിച്ച് യുവാവ് മരണപ്പെട്ട കേസിൽ ബൈക്ക് യാത്രികൻ മൂന്ന് മാസങ്ങളുടെ അന്വേഷണത്തിന് ഒടുവിൽ അറസ്റ്റിൽ. കുറ്റ്യാട്ടൂർ ചെക്കിക്കുളം കുണ്ടിലക്കണ്ടി എ.പി മുഹമ്മദ് മുനവറിനെ (20) ആണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ അജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റിയേഷ് എന്നിവർ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 25 ന് രാത്രിയിൽ ആയിരുന്നു അപകടം. എളയാവൂർ കറുവൻ വൈദ്യർ പീടികക്ക് സമീപം വെച്ച് വഴിയാത്രികനായ വാരം വലിയന്നൂരിലെ അസീമ മൻസിലിൽ മുഹമ്മദ് റഫീഖിനെ (42) ഇടിച്ചിട്ട ശേഷം ബൈക്കുമായി കടന്ന് കളയുക ആയിരുന്നു.
കേസെടുത്ത ടൗൺ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുനവിർ പിടിയിലായത്. അപകടം വരുത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog