പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിര വിമര്‍ശനവുമായി എം വി ജയരാജന്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 25 August 2022

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിര വിമര്‍ശനവുമായി എം വി ജയരാജന്‍


പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വടികൊണ്ട് അടിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍’ എന്ന തലക്കെട്ടോടെയാണ് എംവി ജയരാജന്‍ കുറിപ്പ് പങ്കുവച്ചത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് തലക്കെട്ടിന് കാരണമെന്ന് എം വി ജയരാജന്‍ പറഞ്ഞു.“യുഡിഎഫ് ഭരിക്കുമ്ബോള്‍ അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയ പദ്ധതി എല്‍ഡിഎഫ് ഭരണത്തില്‍ എത്തിയപ്പോള്‍ റദാക്കിയില്ല. നാടിന്റെ വികസനം ലക്ഷ്യമാക്കിക്കൊണ്ട് എല്‍ഡിഎഫ് മുന്നോട്ട് പോയി. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നല്‍കാന്‍ യുഡിഎഫ് അന്ന് നടപടി സ്വീകരിച്ചില്ല. അന്ന് സിമന്റ് ഗോഡൗണില്‍ മത്സ്യത്തൊഴിലാളികളെ പാര്‍പ്പിച്ചു. ഇപ്പോള്‍ ആണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത് പോലെ എല്ലാവര്‍ക്കും വീട് നല്‍കി സുരക്ഷിതമായി താമസിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്” കുറിപ്പില്‍ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog