ഹരിത സമൃദ്ധി വാർഡാകാനൊരുങ്ങി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 14 August 2022

ഹരിത സമൃദ്ധി വാർഡാകാനൊരുങ്ങി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് എല്ലാ വാർഡിനേയും ഹരിത സമൃദ്ധി വാർഡാക്കുന്നു.തുടക്കത്തിൽ 6 വാർഡുകളിലാണ് ആരംഭിക്കുന്നത്. 1,3,4,8,13,15 എന്നിവയാണത്. വാർഡ് 3 പാവന്നൂർ സുസ്ഥിര വികസനത്തിന്റെ പാതയിലേക്കുള്ള ചുവട് വെപ്പുമായി ആദ്യഘട്ട  ശിൽപ്പശാല പാവന്നൂർ മൊട്ട കുറ്റ്യാട്ടർ ബേങ്ക് ഹാളിൽ ചേർന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണും വാർഡ് മെമ്പറും കൂടിയായ  കെ സി അനിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശിൽപ്പശാലയുടെ ഉദ്ഘാടനം വൈസ് പ്രസിഡണ്ട്  സി നിജിലേഷ് നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ  പ്രസീത പി , മെമ്പർ മാരായ  ഷീബ പി,  യൂസഫ് പാലക്കൽ , എന്നിവരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രകാശൻ കെ സ്വാഗതം പറഞ്ഞു. മയ്യിൽ ITM ലെ MBA വിഭാഗം വിദ്യാർത്ഥികളുടെ സഹകരണത്തോടെ ശേഖരിച്ച വാർഡ് തല സർവ്വെ റിപ്പോർട്ട് ഹരിത കേരളം മിഷൻ റിസോഴ്സ്‌ പേഴ്സൺ വി സഹദേവൻ അവതരിപ്പിച്ചു. തുടർന്ന് മിഷൻ ജില്ലാ കോഡിനേറ്റർ  ഇ കെ സോമശേഖരൻ ,  ഒരു വാർഡിനെ എങ്ങനെ  സമൃദ്ധി വാർഡാക്കി ഉയർത്തി കൊണ്ടുവരാൻ സാധിക്കും എന്നതിന്റെ പ്രവർത്തന രീതികളെക്കുറിച്ചും മാർഗ നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചു. തുടർന്ന് ഒട്ടനവധി ചർച്ചകളും നിർദ്ദേശങ്ങളും ഉയർന്നുവന്നു. ഇതെല്ലാം ക്രോഡീകരിച്ച് കൊണ്ട് ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി  ഗോപാലകൃഷ്ണൻ സാർ സംസാരിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി 20 അംഗങ്ങളുള്ള വാർഡ് തല കമ്മറ്റി രൂപീകരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog