രാകേഷ് ജുൻജുൻവാല അന്തരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 14 August 2022

രാകേഷ് ജുൻജുൻവാല അന്തരിച്ചു

പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു മരണം.രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല. ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ ഇന്ത്യയിലെ 48-ാമത്തെ സമ്പന്നനാണ് ജുന്‍ജുന്‍വാല. അടുത്തിടെ ആകാശ് എയറിനൊപ്പം വ്യോമയാന വ്യവസായത്തിലേക്കും കടന്നു. ആപ്‌ടെക് ലിമിറ്റഡിന്റെയും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ചെയർമാനായിരുന്നു.മുംബൈയിലെ മാര്‍വാഡി കുടുംബത്തിൽ ജനിച്ച ജുന്‍ജുന്‍വാലയ്ക്ക് ഇന്ന് കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 25,000 കോടി വരും. ആസ്തി 41,000 കോടിക്ക് മേലെയും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog