വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 27 August 2022

വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി. പതിനെട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.തിരക്കേറിയ ഓണക്കാലത്ത് ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇത്തരത്തിൽ പരിശോധന നടത്തുന്നത്.പരിശോധന വരും ദിവസങ്ങളിലും തുടരും. പരിശോധനയ്ക്ക് ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ എംപി രാജേഷ് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ കെ പ്രകാശൻ, പ്രേമരാജൻ, ജിതേഷ് ഖാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജില വി, സതീഷ് എസ്, ഉദയകുമാർ, ജൂന റാണി, രാധിക ദേവി, ലിജിന, അജീർ, ജൂലി തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog