റോഡിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് ജീവനക്കാർ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ പഞ്ചായത്തിലെ സിദ്ദിഖ് നഗർ-മാമനം റോഡിനു സമീപം  ജനവാസ മില്ലാത്ത സ്ഥലത്ത് മാലിന്യം തള്ളുന്നത് നിത്യ സംഭവമായിരുന്നു.പ്രദേശത്ത് ആൾതാമസം ഇല്ലാത്തതും ഇരുട്ടിൻ്റെ മറവിലും ആയതു കാരണം മാലിന്യം തളുന്നവരെ പിടികൂടുന്നത് പ്രയാസകരമായിരുന്നു. നിരവധി തവണ പഞ്ചായത്ത് ജീവനക്കാർ മാന്യ ചാക്കുകൾ അഴിച്ചു പരിശോധിച്ചെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം രാവിലെ ഗ്രാമപഞ്ചായത്ത് ജീവനക്കാരായ പി കെ രാജേഷ്, ഹാഷിബ് കെ ഷ, ബിജു പി, ദിനേഷ് പി പി,മനോജ് കുമാർ കെ,റഷീദ് കെ കെതുടങ്ങിയ ജീവനക്കാരുടെ നേതൃത്വത്തിൽ മാലിന്യ മടങ്ങിയ കെട്ടുകൾ അഴിച്ചു പരിശോധിക്കുകയും മാലികെട്ടുകളിൽ നിന്ന് അവരെ തിരിച്ചറിയുന്ന ആവശ്യമായ തെളിവുകൾ ലഭിക്കുകയും ചെയ്തു. ഈ തെളിവുകളുമായി ഗ്രാമപഞ്ചായത്ത് ജീവനക്കാർ പെരുവളത്ത് പറമ്പ് വയക്കാങ്കോട് പൈസായി  പ്രസ്തുത വീടുകളിൽ എത്തുകയും വീട്ടുകാർ മാലിന്യം തള്ളിയതായി സമ്മതിക്കുകയും ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha