ചാലോട് ടൗണിൽ വീണ്ടും വാഹനാപകടം കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 August 2022

ചാലോട് ടൗണിൽ വീണ്ടും വാഹനാപകടം കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു

ചാലോട് ടൗണിൽ വീണ്ടും വാഹനാപകടം  കാറും  പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു.വെള്ളിയാഴ്ച രാത്രി 11: 30 മണിയോടെ കണ്ണൂർ ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പൈലറ്റ് മാരെ കൊണ്ടുപോവുന്ന പോവുന്ന KL 59 T3962  സ്വിഫ്റ്റ് ഡിസൈർ വൈറ്റ് ടാക്സി കാറും.തലശ്ശേരി നിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോവുന്ന KL 55 AD 2763 പിക്കപ്പ് വാനും ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു.ചാലോട് ജങ്ഷനിൽ നിരവധി ആക്സിഡന്റ് ആണ് കുറച്ചു വർഷങ്ങളായി ചാലോട് ജങ്ഷനിൽ നിരവധി ആക്സിഡന്റ് ആണ് സംഭവിച്ചിരിക്കുന്നത്. മരണവും നിരവധി പരിക്കുകളും സംഭവിച്ചു. കഴിഞ്ഞ വർഷം സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നു  കൃത്യമായ സൂചന ബോർഡുകൾ ഇല്ലാത്തതും   നാല് ഭാഗത്തേക്ക്‌ ഉള്ള റോഡിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാത്തതുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog