ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി; വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി നടപടി തുടങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 August 2022

ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി; വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി നടപടി തുടങ്ങി

ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി പ്രകാരം ഇരിട്ടിയിൽ വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി നടപടി തുടങ്ങി. കച്ചവടക്കാർക്കായി വെൻഡിങ്ങ് മാർക്കറ്റ് നിർമ്മിക്കുന്നതിന് പഴശ്ശി ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കുന്നതിനായി എൻ.ഒ.സി ലഭ്യമാക്കുന്നതിന് ജലവിഭവ വകുപ്പിന് കത്ത് നൽകാൻ നഗരസഭാ കൗൺസിൽ യോഗം അനുമതി നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് ജലസേചന വിഭാഗം അധികൃതർ പദ്ധതി പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയപ്പോൾ വാർഡ് അംഗത്തെ അറിയാക്കാത്തത് യോഗത്തിൽ പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിനിടയാക്കി. മുസ്ലിംലീഗ് അംഗം വി.പി അബ്ദുൾ റഷീദാണ് ആദ്യം വിമർശനം ഉയർത്തിയത്.മറ്റ് പ്രതിപക്ഷ അംഗങ്ങളും ഏറ്റു പിടിച്ചു. കൗൺസിൽ അംഗങ്ങളെ അറിയിക്കണെന്ന് തന്നെയാണ് നയമെന്നും എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ ഇതിന് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വന്നേക്കാമെന്നും ചെയർപേഴ്‌സന്റെ അഭാവത്തിൽ യോഗം നിയന്ത്രിച്ച വെസ്.ചെയർമാൻ പി.പി ഉസ്മാൻ പറഞ്ഞു. ആവശ്യമില്ലാത്ത കാര്യത്തിന് അത്തിത്തട്ട് വാഡിനെ വൈസ്.ചെയർമാൻ സ്ഥിരമായി പരാമർശിക്കുന്നതിൽ വാർഡ് അംഗം കൂടിയായ കോൺഗ്രസിലെ എൻ.കെ ഇന്ദുമതി ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. ഇക്കാര്യത്തിൽ വൈസ്.ചെയർമാനും വാർഡ് അംഗവും തമ്മിൽ ഏറെ നേരം വാദപ്രതിവാദവും ഉണ്ടായി.അടിയന്തിര ഘട്ടം എന്ന പേരിൽ ചില പ്രവ്യത്തികൾ ചെയർമാന്റെ മുൻകൂർ അനുമതിയോടെ നടത്തുന്നതിൽ മുസ്ലിംലീഗ് അംഗം സമീർപുന്നാട് കുടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. നഗരസഭാ കൗൺസിൽ ഹാൾ നവീകരണത്തിന്റെ പേരിൽ നടന്ന പ്രവ്യത്തികളാണ് വിമർശനത്തിനിടയാക്കിയത്. ഉദ്ഘാടനത്തിനുള്ള തീയ്യതി നിശ്ചയിച്ചതിനാൽ സെക്രട്ടറിയുടേയും എഞ്ചിനീയറുടേയും അനുമതിയോടെയാണ് പ്രവ്യത്തി പൂർത്തിയാക്കിയതെന്ന് വൈസ്.ചെയർമാൻ യോഗത്തെ അറിയിച്ചു.നിലാവ്് പദ്ധതി കാര്യക്ഷമമാക്കണമെന്നും തെരുവുവിളക്കുകൾ എല്ലാം കത്തിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. തെരുവിളക്കുൾകത്തിക്കുന്നതിന് ആവശ്യമായ ഫണ്ടുകൾ കണ്ടെത്തി വൈദ്യുതി വകുപ്പ് ഉദ്ധ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുമെന്ന് വൈസ്.ചെയർമാൻ യോഗത്തിന് ഉറപ്പു നൽകി. ഇരിട്ടി മൃഗാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടറേയും മരുന്നു ലഭ്യമാക്കണമെന്ന് മുസ്ലിംലീഗ് അംഗം ബഷീർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നഗരസഭായുടെ വികാരം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് വൈസ്.ചെയർമാൻ പറഞ്ഞു.യോഗത്തിൽ വിവിധ സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ ടി.കെ ഫസീല, കെ.സുരേഷ്, പി.കെ ബൾക്കീസ്, എ.കെ രവീന്ദ്രൻ, ബി.ജെ.പി അംഗം എ.കെ ഷൈജു,എസ്.ഡി.പി.ഐ അംഗം പി.ഫൈസൽ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog