ഓണം വാരാഘോഷം;കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 18 August 2022

ഓണം വാരാഘോഷം;കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു

സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു.താല്‍പ്പര്യമുള്ള കലാകാരന്‍മാര്‍/കലാകാരികള്‍/ കലാസംഘടനകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ച് മണിക്കകം കണ്‍വീനര്‍, ഓണാഘോഷം 2022, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാല്‍ടെക്‌സ്, കണ്ണൂര്‍-670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04972706336, 04972960336.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog