പാനൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം:മേഖലയിലെ 2 ശോഭായാത്രകൾ പാനൂർ ടൗണിൽ സംഗമിക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 18 August 2022

പാനൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം:മേഖലയിലെ 2 ശോഭായാത്രകൾ പാനൂർ ടൗണിൽ സംഗമിക്കും




പാനൂർ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മേഖലാ ശോഭാ യാത്ര ഇന്ന് ടൗണിൽ നടക്കുന്ന തിനാൽ ടൗണിലും പരിസരത്തും വൈകിട്ട് 4 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടു ത്തി. ശോഭായാത്ര സംഗമിക്കുന്ന പാനൂർ ടൗണിലേക്ക് വരുന്ന വാ ഹങ്ങൾക്കാണ് നിയന്ത്രണം പാ റാട് കടവത്തൂർ പൂക്കോം 5, മൊകേരി ഭാഗത്തു നിന്ന് പാ നൂർ വഴി കടന്നു പോകേണ്ട വാ നങ്ങൾക്കാണ് നിയന്ത്രണം
പാറാട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കൈവേലിക്കൽ, വരം വഴി മുത്താറിപ്പീടികയിലേ പ്രവേശിക്കണം. മാവിലാട്ട്: മൊട്ടയിൽ നിന്ന് കൈവേലിക്കൽ കുന്നോത്തുപറമ്പ് വഴി കടന്നു പോകണം. വൈദ്യർ പീടിക ഭാഗതുള്ള വാഹനങ്ങൾ പാലത്തായി കടവത്തൂർ വഴി കടന്നു പോകണം.ഈ വാഹനങ്ങൾക്ക് കണ്ണംവള്ളി വഴി
ചൊക്ലിയിലോ തലശ്ശേരി ഭാഗത്തോ പോകാൻ തടസ്സമുണ്ടാകില്ല. മുത്താറിപ്പിടികയിൽ നിന്ന് വരം, കൈവേലി ക്കൽ, കുന്നോത്തുപറമ്പ് വഴി തിരിച്ചു വിടും. മാക്കൂൽപ്പീടികയിൽ നിന്ന് അക്കാനിശ്ശേരി, കൈവേലി വാക്കൽ വഴി കിടന്നോത്തുപറമ്പിലേക്ക് തിരിച്ചുവിടും.

പാത്തിപ്പാലം മൊകേരി പഞ്ചായത്ത് ഓഫിസ് പരിസരത്തുന്ന് ചരക്കു വാഹനങ്ങളും ടിപ്പർ ലോറികളും പാറേമ്മൽ യൂപി സ്കൂൾ റോഡ് വഴി പന്ന്യന്നൂർ പൂക്കോം റോഡിൽ പ്രവേശിക്കണം.
ചമ്പാട് അരയാലിൽ നിന്ന് പന്ന്യന്നൂർ പൂക്കോം വഴി തിരിച്ചു വിടും. പൂക്കോം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പന്ന്യന്നൂർ അരയാൽ വഴി പോകണം.
കാട്ടി മുക്ക് ഭാഗത്തുനിന്ന് കണ്ണമ്പള്ളി പാലത്തായി കടവത്തൂർ റോഡിൽ പ്രവേശിക്കാം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog