ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 13 August 2022

ഉദ്ഘാടനം ചെയ്തു

കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ഇരിക്കൂര്‍ ബ്ലോക്ക്തല ഫെഡറേറ്റഡ് സമിതിയുടെ കാര്‍ഷിക നഴ്സറി, ജൈവവള വിപണന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വഹിച്ചു. മയ്യില്‍ ഒന്‍പതാംമൈലില്‍ നടന്ന ചടങ്ങില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷത വഹിച്ചു.മയ്യില്‍, കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.റിഷ്ന, പി.പി.റജി, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം പ്രൊഫസര്‍ യാമിനി വര്‍മ്മ,  മയ്യില്‍ പഞ്ചായത്തംഗം പി.സത്യഭാമ, മയ്യില്‍ സഹകരണ പ്രസ് പ്രസിഡന്റ് എന്‍.അനില്‍കുമാര്‍, കണ്ണൂര്‍ അഗ്രികള്‍ച്ചറര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ.സുരേന്ദ്രന്‍, മയ്യില്‍ കൃഷി ഓഫിസര്‍ എസ്.പ്രമോദ്, നാളികേര വികസന സമിതി ചെയര്‍മാന്‍ എം.സി.ശ്രീധരന്‍, സി.ലക്ഷ്മണന്‍, കെ.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog