മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്; എസ്.ഡി പി.ഐ മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 28 July 2022

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്; എസ്.ഡി പി.ഐ മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.മട്ടന്നൂർ : മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ തെരഞെടുപ്പ് കൺവെൻഷൻ മട്ടന്നൂരിൽ വെച്ച് നടന്നു..
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് കൺവെന്‍ഷൻ ഉത്ഘാടനം ചെയ്തു.
പൂർണ്ണ വിജയ പ്രതീക്ഷയോടെയാണ് പാർട്ടി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും , പാർട്ടിയുടെ ജന- ക്ഷേമ പ്രവർത്തനങ്ങളും , ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും കൂടുതൽ ഊർജ്ജം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി..
എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പ്രഖ്യാപനം വരും ദിവസങ്ങളിൽ നടത്താനും , ശക്തമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനും ധാരണയായി...

എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായ ബഷീർ കണ്ണാടിപറമ്പ്,എൻ.പി ഷക്കീൽ , മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീർവേലി, സെക്രട്ടറി മുനീർ ശിവപുരം, മുനിസിപ്പൽ പ്രസിഡന്റ് ഷംസുദ്ധീൻ കയനി, ട്രഷറർ മുസ്സമിൽ ഓ.വി എന്നിവർ സംസാരിച്ചു..
 മുനിസിപ്പൽ വൈസ് പ്രസിഡന്റ് റഫീഖ് പി.പി പരിപാടിക്ക് നന്ദി അർപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog