ടാറിട്ട റോഡിനെ നരകപാതയാക്കി വാട്ടർ അതോറിറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ടാറിട്ട റോഡിനെ നരകപാതയാക്കി വാട്ടർ അതോറിറ്റി 

ഇരിട്ടി: കീഴൂർ കവലയിൽ നിന്നും ആരംഭിച്ച് കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്രം വഴി പഴശ്ശി പദ്ധതിവരെ നീളുന്ന റോഡിനെ വാഹനയാത്രക്കാരുടെയും കാൽനട യാത്രക്കാരുടേയും നരകപാതയാക്കി മാറിയിരിക്കയാണ് വാട്ടർ അതോറിറ്റി. ഇരിട്ടി നഗരസഭയുടെ കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ മാസങ്ങൾക്ക് മുൻപ് വെട്ടിപ്പൊളിച്ച റോഡ് കരാറുകാരൻ റിപ്പയർ ചെയ്യാതെ ഇട്ടതാണ് ഇതിനു കാരണമായി മാറിയത്. 
വെട്ടിപ്പൊളിച്ച റോഡിലും റോഡരികുകളിലും കനത്ത മഴയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കയാണ്. ഇത്തരം ഗർത്തങ്ങളിൽ വീണ് ചരക്കുവനങ്ങൾ അടക്കം അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. തിങ്കളാഴ്ച മണിക്കൂറുകൾക്കുള്ളിലാണ് ഇതുപോലുള്ള ഗർത്തത്തിൽ രണ്ട് വാഹനങ്ങൾ വീണത്. മേഖലയിൽ പാചക ഗ്യാസ് കയറ്റി എത്തിയ ഗുഡ്സ് ജീപ്പാണ് ആദ്യം കുഴിയിൽ വീണത്. ഗ്യാസ് സിലിണ്ടറുകൾ മുഴുവൻ ഇറക്കി നാട്ടുകാരുടെ സഹായത്തോടെ വാഹനം പുറത്തെത്തിക്കുകയായിരുന്നു. എന്നാൽ അടുത്ത മണിക്കൂറിൽ തന്നെ ഇതുവഴിയെത്തിയ മറ്റൊരു പിക്കാപ്പ് വാഹനവും ഇതേ കുഴിയിൽ അകപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ ഈ വാഹനവും കുഴിയിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. 
അഞ്ചുവർഷം മുൻപ് പ്രധാനമന്ത്രി സഡക്ക് യോജനയിൽ വീതികൂട്ടി ടാർ ചെയ്‌ത റോഡാണിത്. മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും പൊട്ടിപ്പൊളിഞ്ഞ റോഡിനെ യഥാസമയം അറ്റകുറ്റപ്പണി നടത്തി ഗതാഗതയിഗ്യമാക്കേണ്ട കരാറുകാരൻ തിരഞ്ഞു നോക്കാതിരുന്നതും വിവാദമായിരുന്നു. തുടർന്ന് വാർഡ് കൗണ്സിലര്മാരുടെയും മറ്റും നിരന്തര ഇടപെടൽ മൂലം റീ ടാറിംഗ് നടന്നെങ്കിലും ഒരു വർഷം തികയുന്നതിനു മുന്നേ വീണ്ടും റോഡ് തകർന്നു. ഈ റോഡാണ് ഇപ്പോൾ മൂന്നുമാസം മുൻപ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച് പാടെ നശിപ്പിച്ചിരിക്കുന്നത്‌. റോഡ് ഈ വിധം തകർന്നിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha