പയ്യന്നൂരിൽ ആർ എസ് എസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 12 July 2022

പയ്യന്നൂരിൽ ആർ എസ് എസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു

കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബോംബേറിൽ ഓഫിസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല
ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം രക്തസാക്ഷി ദിനമായിരുന്നു ഇന്നലെ. പ്രതിസ്ഥാനത്ത് ആർഎസ്എസ് ആണ്. അതുകൊണ്ട് തന്നെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രകോപനമാകാം ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുലർച്ചെയോടെ ആസൂത്രിത ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog