കാലവർഷം കനത്തു ഉളിക്കലിൽ മൂന്നു പാലങ്ങൾ വെള്ളത്തിനടിയിലായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 July 2022

കാലവർഷം കനത്തു ഉളിക്കലിൽ മൂന്നു പാലങ്ങൾ വെള്ളത്തിനടിയിലായി

കാലവർഷം കനത്തു ഉളിക്കലിൽ മൂന്നു പാലങ്ങൾ വെള്ളത്തിനടിയിലായി 
ഉളിക്കൽ: കാലവർഷം ശക്തമായതോടെ ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. വയത്തൂർ, വട്ട്യാം തോട്, മണിക്കടവ് ചപ്പാത്ത് പാലം എന്നിവയാണ് വെള്ളത്തിനടിയിലായത്. മഴ കനക്കുമ്പോഴേക്കും വെള്ളത്തിനടിയിലാകുന്നതും നിരവധി അപകടങ്ങൾ നടന്നതുമായ ഈ പാലങ്ങൾ പുനർ നിർമ്മിക്കണമെന്നതുമായ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ഇത് വരെയും പരിഗണിക്കപ്പെട്ടിട്ടില്ല. 

ശക്തമായി രണ്ടു മഴപെയ്താൽ പോലും വെള്ളത്തിലാകുന്ന ഈ പാലങ്ങൾ മേഖലയിലെ ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. ചിലപ്പോൾ ആഴ്ചകളോളം പാലം കവിഞ്ഞ് വെള്ളം ഒഴുകി കൊണ്ടേയിരിക്കും. വനമേഖലകളിൽ ശക്തമായ മഴ പെയ്താൽ അപ്രതീക്ഷിതമായ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെടാറാണ് പതിവ് . ഒരേ പുഴ കടന്ന് പോകുന്ന മൂന്ന് പ്രദേശങ്ങളിലെ നിവാസികളാണ് കാലങ്ങളായി ഈ ദുരവസ്ഥയിൽ കഴിയുന്നത്. മൂന്ന് പാലങ്ങളിൽ രണ്ടെണ്ണവും നാട്ടുകാരുടെ സഹായത്തോടെ വർഷങ്ങൾക്ക് മുൻപ് പണി കഴിപ്പിച്ചവായാണ്. രണ്ട് വർഷം മുൻപ് ഈ പാലത്തിലൂടെ കടന്ന് പോയ ജീപ്പ് ഒഴുക്കിൽപ്പെട്ട് 3 പേർ അപകടത്തിൽപ്പെടുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ മൂന്ന് പാലങ്ങളും കാലപ്പഴക്കത്തിൽ അപകടാവസ്ഥയിലുമാണ്. 

നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ പാലങ്ങൾക്ക് പകരം പുതിയ പാലം എന്നത് നാട്ടുകാരുടെ സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. അധികൃതരുടെ കനിവിലൂടെ മാത്രമേ ഈ മേഖലക്ക് ഇനി പുതിയ പാലം യാഥാർത്ഥ്യമാകൂ. അതിനുള്ള കാത്തിരിപ്പിലാണ് പ്രദേശവാസികളും .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog