ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 27 July 2022

ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ



തിരുവനന്തപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകളിലൊന്നാണ് ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ റോഡ്. 9.76 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റോഡ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ് തീർത്തും യാത്രാ യോഗ്യമല്ലാതായി തീർന്നിരിക്കുന്നതിനാല്‍ പ്രസ്തുത റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിനോട് അഡ്വ. സജീവ് ജോസഫ്, എം.എല്‍.എ ആവശ്യപ്പെട്ടു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വാഹനസാന്ദ്രത ഏറെയുള്ള റോഡുകളിലൊന്നാണിതെന്നും, നിര്‍മ്മാണം വൈകുന്നതില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായും എം.എല്‍.എ കിഫ്ബി അധികൃതരെ അറിയിച്ചു. പ്രസ്തുത റോഡിന് 31.91 കോടി രൂപയുടെ ധനാനുമതി നല്‍കുകയും, ഈ പദ്ധതി പിന്നീട് കിഫ്ബി ഡിസൈന്‍ റിവ്യു ചെയ്തതിനെ തുടര്‍ന്ന് എസ്റ്റിമേറ്റ് പുതുക്കുകയും 47.86 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി കിഫ്ബി പരിഗണിച്ചു വരുന്നതായും ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും കിഫ്ബി അധികൃതര്‍ ഉറപ്പു നല്‍കിയതായി എം.എല്‍.എ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കാലവര്‍ഷത്തിനുശേഷം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog