തളിപ്പറമ്പിൽ സ്വകാര്യബസിനു നേരെ ആക്രമണം, ചില്ലുകൾ അടിച്ചു തകർത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 27 July 2022

തളിപ്പറമ്പിൽ സ്വകാര്യബസിനു നേരെ ആക്രമണം, ചില്ലുകൾ അടിച്ചു തകർത്തു

തളിപ്പറമ്പ് ഏഴാം മെയിലിൽ ട്രിപ്പ്‌ കഴിഞ്ഞ് പാർക്ക്‌ ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന കെ.എല്‍ 60 ബി 1609 തപസ്യ എന്ന സ്വകാര്യ ബസിന് നേരെയാണ് അക്രമണമുണ്ടായത്. ജീവനക്കാര്‍ രാവിലെ ബസെടുക്കാന്‍ ചെന്നപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തതായി കണ്ടത്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ബസുടമ അപ്പു ജയേഷിന്റെ പരാതില്‍ പോലീസ്
 കേസെടുത്തിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog