കുടവയർ കുറക്കാൻ നെല്ലിക്ക കഴിക്കാം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 July 2022

കുടവയർ കുറക്കാൻ നെല്ലിക്ക കഴിക്കാം

കുടവയർ കുറയ്ക്കാൻ ഇത് ശ്രമിച്ച് നോക്കാം 

 

ഇരുന്ന് ജോലി ചെയ്യുന്ന മിക്കവരെയും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് കുടവയറ്. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നിൽ ഇരുപ്പുറപ്പിച്ച്‌ വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവർക്ക് ഇത് സാധാരണമാണ്.

ജോലി ചെയ്ത ക്ഷീണം കാരണം കടുത്ത വ്യായാമങ്ങൾ ഒന്നും തന്നെ ചെയ്യാൻ അവർ കൂട്ടാക്കുകയും ഇല്ല. എന്നാൽ, വയർ കുറയ്ക്കാൻ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. നെല്ലിക്കയും ഇഞ്ചിയും. നെല്ലിക്ക അരച്ച്‌ അതിൽ ഇഞ്ചിയുടെ നീരും ചേർത്ത് കഴിച്ചാൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വളരെ നല്ലതാണ്.

അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞതും ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞതും ചേർത്ത് അരച്ച്‌ ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തിവയ്ക്കുക. രാത്രിയിൽ കലർത്തി വെച്ച്‌ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴ്ച്ച ചെയ്താൽ ഫലം അറിയാം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog