15 ദിവസമായിട്ടും നടപ്പാലമായില്ല. കല്ലിക്കണ്ടിയിൽ വിദ്യാർത്ഥികൾക്ക് ദുരിതയാത്ര.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കല്ലിക്കണ്ടിക്ക് ഒരു നടപ്പാലം എങ്കിലും തരുമോ??


പാനൂർ: 15 ദിവസമായിട്ടും നടപ്പാലമായില്ല. കല്ലിക്കണ്ടിയിൽ വിദ്യാർത്ഥികൾക്ക് ദുരിതയാത്ര.
കനത്ത മഴയിൽ താൽക്കാലിക റോഡ് ഒലിച്ച് പോയതോടെ കല്ലിക്കണ്ടി മേഖലയിലെ വിദ്യാലയങ്ങളിലെത്താൻ കിലോമീറ്ററുകളോളം ചുറ്റി പോകേണ്ടി വരുന്നത് നിരവധി വിദ്യാർത്ഥികളാണ്. കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ചെറ്റക്കണ്ടി, കല്ലിക്കണ്ടി ഭാഗത്ത് നിന്ന് വരുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾ ഇപ്പോൾ കനത്ത മഴയിൽ സഞ്ചരിക്കുന്നത് തീർത്തും അപകട ഭീഷണിയിലാണ്. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പുഴക്കരികിലൂടെയും വയൽ കടന്നുമാണ് ഇവർ സ്കൂളിലെത്തുന്നത്. കല്ലിക്കണ്ടിയിൽ നിന്ന് സ്കൂളിലേക്ക് അര കിലോമീറ്റർ മാത്രമാണ് ദൂരം.എന്നാൽ പാലം ഇല്ലാതായതോടെ വളഞ്ഞ വഴിയിൽ ചുറ്റി പോകുന്ന ഓട്ടോകൾ വാങ്ങുന്നത് നൂറു രൂപയാണത്രെ. ചെറ്റക്കണ്ടി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കിലോമീറ്ററുകളോളം വളഞ്ഞ വഴിയിലാണ് പാറാട് എത്തുന്നത്. അതു കൊണ്ട് തന്നെ സൗജന്യ നിരക്കിലുള്ള വിദ്യാർത്ഥി യാത്രയെ ബസ്സ് ജീവനക്കാരും അനുവദിക്കില്ല. രക്ഷിതാക്കളിൽ ഇത് വലിയ ആധിയാണ് സൃഷ്ടിക്കുന്നത്. മക്കൾ സ്കൂളിലെത്തിയോ എന്ന് നിരവധി രക്ഷിതാക്കൾ ദിവസേന ഫോൺ വിളിച്ച് ചോദിക്കുന്നതായി അധ്യാപകരും പറയുന്നു.ക ല്ലിക്കണ്ടി എൻ.എ.എം കോളജിലും തൊട്ടടുത്ത പാറേമ്മൽ യു.പി സ്കൂളിലുമൊക്കെയെത്തുക എന്നത് വിദ്യാർത്ഥികൾക്ക് ഏറെ കഷ്ടമാണ്.
ഇക്കഴിഞ്ഞ ജൂൺ 29തിനാണ് പാലം പണിയുമായി ബന്ധപ്പെട്ട് ഒട്ടും ശാസത്രീയമല്ലാതെ നിർമ്മിച്ച താൽക്കാലിക റോഡ് ഒലിച്ച് പോയത്. ഒരാഴ്ച്ചകൊണ്ട് പൂർത്തിയാവേണ്ട നടപ്പാലം 15 ദിവസം കഴിഞ്ഞിട്ടും പൂർത്തിയായില്ല.
തികച്ചും നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിൽ അധികൃതർ കാണിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.ബാലിശമായ കാരണങ്ങൾ തീർത്തും മന്ദഗതിയിലാണ് നടപ്പാലത്തിൻ്റെ പ്രവൃത്തി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha