കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 16 July 2022

കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


ഇരിട്ടി: സംസ്ഥാന സർക്കാർ അട്ടിമറിച്ച ആനമതിൽ നിർമ്മാണം പുനരാരംഭിക്കുക, ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പാവപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുക , ഭവന നിർമ്മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഓഫീസിന് മുന്നിൽ ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഡി സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. മാർട്ടിൻജോർജ്ജ് ഉദ്‌ഘാടനം ചെയ്തു.
ആറളം ഫാമിൽ ആന മതിൽ നിർമ്മിക്കാൻ കഴിയാത്തത് സർക്കാരിന്റെ അനാസ്ഥ കൊണ്ടാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മരണങ്ങൾ തുടർക്കഥയായിട്ടും ശാശ്വത പരിഹാരം കാണാൻ കഴിയാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കീഴ്പള്ളി മണ്ഡലം പ്രസിഡന്റ് ജിമ്മി അന്ത്യനാട്ട് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്, കെ. വേലായുധന്‍, വി. ശോഭ, ഷിജി നടുപറമ്പില്‍, വി. ടി. ചാക്കോ, വി. ടി. തോമസ്, എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog