പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം


 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിച്ച് തുടങ്ങാം. ട്രയൽ അലോട്ട്‌മെന്റ് 21നും ആദ്യ അലോട്ട്‌മെന്റ് ജൂലൈ 27നുമാണ്. ജൂ​ലൈ 18 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തിയതി ഓഗസ്റ്റ് 11 നാണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ഓഗസ്റ്റ് 17ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സെപ്റ്റംബര്‍ 30നാണ് പ്രവേശന നടപടികൾ അവസാനിപ്പിക്കുക.

സ്പോർട്ട്സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും. ആദ്യ ഘട്ടത്തിൽ സ്പോർട്ട്സിൽ മികവ് നേടിയ വിദ്യാർത്ഥികൾ അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്പോർട്ട്സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾ സ്പോർട്ട്സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്മെന്റും സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കും. നീന്തലിന് നൽകിവന്ന രണ്ട് ബോണസ് പോയിന്റ് ഒഴിവാക്കി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha