പേരാവൂർ എക്‌സൈസ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ മണത്തണ ഗവ. ഹയർസെക്കന്ററി സ്കൂളിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്സും, ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ എക്‌സൈസ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ മണത്തണ ഗവ. ഹയർസെക്കന്ററി സ്കൂളിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്സും, ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.


അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് പേരാവൂർ എക്‌സൈസ് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ മണത്തണ ഗവ. ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ്സും, ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കെ വി സജി അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിശോധന ക്യാമ്പിന് കണ്ണൂർ ജില്ല ഹോമിയോ ആശുപത്രിയിലെ പുനർജ്ജനി പ്രോജക്ടിലെ മെഡിക്കൽ ഓഫീസർ, ജി.എച്ച്.ഡി കണിച്ചാർ ഡോ. മനോജ്‌ കുമാർ നേതൃത്വം നൽകി.സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി ഉപയോഗം,മൊബൈൽ ഫോൺ അഡിക്ഷൻ എന്നീ വിഷയങ്ങളിൽ പേരാവൂർ റേഞ്ച് പ്രിവെന്റീവ് ഓഫിസർ(ഗ്രേഡ് ) ബാബുമോൻ ഫ്രാൻസിസ് ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു .ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ പി ജെ ജോസുകുട്ടി , പേരാവൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സോജ, ഷജോദ് പി – സീനിയർ അസിസ്റ്റന്റ്& സിപിഒ (SPC) സ്റ്റാഫ്‌ സെക്രട്ടറി സജ്‌ന നന്ദി എന്നിവർ സംസാരിച്ചു . സ്കൂൾ കൗൺസിലർ ദിവ്യ പി ബേബി,വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവലൻ, സിവിൽ എക്‌സൈസ് ഓഫിസർ ജി സന്ദീപ് , സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha