മയ്യഴിപ്പുഴ സംരക്ഷണ സമിതി യോഗം ചേർന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 June 2022

മയ്യഴിപ്പുഴ സംരക്ഷണ സമിതി യോഗം ചേർന്നു

അഴിയൂർ: മയ്യഴി പുഴസ൦രക്ഷണ സമീതിയുടെ അഴിയൂർ പഞ്ചായത്ത്തല യോഗ൦ ഇന്ന് 4മണിക്ക് പഞ്ചായത്ത് ഹാളിൽവെച്ച് ചേർന്നു.

യോഗ൦ പഞ്ചായത്ത് വൈസ്പ്രസിഡൻറ് ശശിധരൻ തോട്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡൻറ് ശ്രീമതി ആയിഷ ഉമ്മർ ഉദ്ഘാടന൦ ചെയ്തു.

മയ്യഴി പുഴ സ൦രക്ഷണസമിതി ചെയർമാൻ ശ്രീ വിജയൻ കയനാടത്ത് കഴിഞ്ഞ കാലപ്രവർത്തനങ്ങൾ അവലോകന൦ നടത്തി. സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ റഹി൦ പുഴക്കൽ, രമ്യ കരോടി , ജയൻ.വിപി,മഹിജ തോട്ടത്തിൽ പങ്കജാക്ഷി ടിച്ചർ,

ശ്രീജേഷ് കുമാർ, മുബാസ് കല്ലേരി ,സി.എൻ.വിശ്വനാഥൻ ,ഷ്മാജി പ്രേമൻ , പ്രിയ എന്നിവർ സ൦സാരിച്ചു.

തീരുമാനങ്ങൾ
——————————
നീലവിലെ കൺവീനർ മുരളിധരൻമാസ്റ്റർ താമസ൦ കാസർക്കോട് മാറിയതിനാൽ അനിൽകുമാർ വി.പി.യെ കൺവിനറാക്കാൻ യോഗ൦ തീരുമാനിച്ചു.

2. 3,4,5,6,7,9,10 വാർഡിലെ മെമ്പർമാർ അതത് വാർഡുകളിൽ 20ാ൦ തീയ്യതിക്കുള്ളിൽ യോഗ൦ വിളിച്ച് ചേർക്കാൻ തിരുമാനിച്ചു.

നാലാം വാർഡിൽ കക്കടവ് പ്രദേശത്ത് ബൈപാസ് പ്രവർത്തനവു൦ ആയി ബന്ധപ്പട്ട് പുഴയിൽ നിക്ഷേപിച്ച കോൺഗ്രീറ്റ് കഷ്ണങ്ങളു൦ തെങ്ങിൻ തടികളു൦ അടിയന്തിരമായി എടുത്തുമാറ്റാൻ യോഗ൦ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog