ലോക പരിസ്ഥിതി ദിനത്തിൽ സമര വനിതകളുടെ നേതൃത്വത്തിൽ സമരമരം നടുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ലോക പരിസ്ഥിതി ദിനത്തിൽ സമര വനിതകളുടെ നേതൃത്വത്തിൽ സമരമരം നടുന്നു.


 ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജൂൺ 5 ന് രാവിലെ 9.30 മണിക്ക് സമര വനിതകളുടെ നേതൃത്വത്തിൽ കെ.റെയിൽ കല്ല് പിഴുതുമാറ്റിയ കുഴികളിൽ സമരമരം നടുന്നു. കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടന പരിപാടിയുടെ ഭാഗമായാണ് സമരമരം നടൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ജനകീയ സമിതി യൂണിറ്റുകളുടെ നേതൃത്വത്തിൽ സമര മരം വച്ചു പിടിപ്പിക്കുന്നതിന് തീരുമാനിച്ചു. വാരാചരണത്തിന്റെ ഭാഗമായി യൂനിറ്റു/ജില്ലാ തലങ്ങളിൽ പദയാത്ര, വൃക്ഷതൈകൾ നടീൽ കുടുംബ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ റയിൽ കല്ല് പിഴുതെറിഞ്ഞ സ്ഥലങ്ങളിലും, കല്ലിടാത്ത, അലൈൻമെൻ്റിൽ ഉൾപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും തെങ്ങോ മറ്റ് ഫലവൃക്ഷ തൈകളോ നട്ട് പരിപാലിക്കാനും കെ. റയിൽ സിൽവർ ലൈർ വിരുദ്ദ്ധ ജനകീയ സമിതി തീരുമാനിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha