ധർമ്മടത്ത്‌ നിർധന കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയതായി പരാതി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 4 June 2022

ധർമ്മടത്ത്‌ നിർധന കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയതായി പരാതി

ധർമ്മടത്ത്‌ നിർധന കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയതായി പരാതി

തലശ്ശേരി : നിർധനനായ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകിയ സഹായത്തിൽനിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. ധർമടം അണ്ടലൂർ താഴെക്കാവ്, യൂനിവേഴ്സിറ്റി റോഡിലെ പുതിയപറമ്പൻ കുറുവെക്കണ്ടി ഭാസ്കരനാണ് പരാതിക്കാരൻ.

തലശ്ശേരിയിലെ കനറാ ബാങ്ക് ശാഖയിലാണ് ഭാസ്കരന്റെ അക്കൗണ്ട്. പെൻഷനും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നുള്ള ധനസഹായവും ഉൾപ്പെടെയുള്ള തുക പ്രസ്തുത അക്കൗണ്ടിലാണ് എത്തുന്നത്. വയോധികനായ ഭാസ്കരൻ അണ്ടലൂരിലെ ജനസേവകേന്ദ്രത്തിൽനിന്നാണ് ആവശ്യത്തിനുള്ള പണം പിൻവലിക്കാറുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog