അമിതമായി മൊബൈൽ ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞു, പതിനഞ്ചുവയസുകാരി ആത്മഹത്യ ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 June 2022

അമിതമായി മൊബൈൽ ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞു, പതിനഞ്ചുവയസുകാരി ആത്മഹത്യ ചെയ്തു

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവാനിയുടെ അമിതമായ ഫോണ്‍ ഉപയോഗം അമ്മ വിലക്കിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊല്ലം ഗേഴ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശിവാനി.

മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog