പേരാവൂർ: കുനിത്തല ചൗള നഗറിൽ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകൻ മാർട്ടിൻ ഫിലിപ്പ് (31) മർദ്ദിച്ചത്. മാർട്ടിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാരിലാരോ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എപ്പോഴാണ് മർദ്ദനം നടന്നതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല. പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പേരാവൂർ കുനിത്തലയിൽ പിതാവിനെ മകൻ മർദ്ദിച്ചതായി പരാതി; മകൻ കസ്റ്റഡിയിൽ
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു