കലക്ട്രേറ്റ് മാർച്ച് ജൂൺ 22 ന്
സിൽവർ ലൈൻ പദ്ധതി സമ്പൂർണമായി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയെടുത്ത എല്ലാ കേസുകളും റദ്ദാക്കുക. എന്നീ ഡിമാന്റുകൾ ഉയർത്തി കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 22 ന് കണ്ണൂർ കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപിക്കും. പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ശ്രീ. ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യും. ജനകീയ സമിതി ജില്ലാ പ്രസിഡന്റ് എ.പി ബദറുദ്ദീൻ അധ്യക്ഷനാവും. ജില്ലാ കൺവീനർ അഡ്വ പി സി വിവക് സ്വാഗതം ആശംസിക്കും. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി , ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ,കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ, കെ.സി ഉമേഷ് ബാബു, വി.എസ്. അനിൽകുമാർ, മാധവൻ പുറച്ചേരി, ഡോ. ഡി സുരേന്ദ്രനാഥ് തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖർ മാർച്ചിനെ അഭിസംബോധന ചെയ്യും. ജില്ലയിലെ കെ റെയിൽ ബാധിത പ്രദേശങ്ങളിലെ ഇരകളും സാമൂഹ്യ - പരിസ്ഥിതി പ്രവർത്തകരും ബഹുജനങ്ങളും മാർച്ചിൽ അണിചേരും.
ജൂൺ 22 ന് രാവിലെ പത്ത് മണിക്ക് സ്റ്റേഡിയം കോർണർ നെഹ്റു പ്രതിമയ്ക്കു സമീപം ആരംഭിക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു