പെരുമ്പറമ്പിൽ പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 28 May 2022

പെരുമ്പറമ്പിൽ പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു

പെരുമ്പറമ്പിൽ പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു 

ഇരിട്ടി: പെരുമ്പറമ്പിൽ പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു. പെരുമ്പറമ്പ് സ്‌കൂളിന് സമീപം മാവുള്ള കരിയിലെ തയ്യില്‍ ഷൈനിയുടെ റോഡരികിലുള്ള പച്ചക്കറികടയാണ് തീ വച്ച് നശിപ്പിച്ച നിലിയിലുള്ളത്. ഷൈനിയുടെ പരാതിയിൽ ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1മണിയോടെ കടയ്ക്ക് തീപിടിച്ചതായി സമീപത്തെ വീട്ടുകാര്‍ കാണുന്നത്. ഇവർ ഇരിട്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഇവർ എത്തി തീ അണക്കുകയുമായിരുന്നു. 6 മാസം മുമ്പാണ് ഷൈനി ഇവിടെ റോഡരികില്‍ ഷെഡ് കെട്ടി പച്ചക്കറികട ആരംഭിച്ചത്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും മേഞ്ഞതായിരുന്നു മേൽക്കൂര. പച്ചക്കറികള്‍ക്ക് പുറമെ പഴവര്‍ഗങ്ങളും, ലോട്ടറി,കൂള്‍ഡ്രിംഗ്‌സ്, ഉണക്ക മത്സ്യം ഉള്‍പ്പെടെ ഇവിടെ വില്‍പന നടത്തി വരികയായിരുന്നു. ബി ജെ പി ബൂത്ത് കമ്മിറ്റി അംഗമായ ഷൈനി ഇവിടെ ഉള്ളവരെല്ലാമായി നല്ല ബന്ധം പുലർത്തുന്ന ആളാണ്. ഇതിൽ രാഷ്ട്രീയം സംശയിക്കുന്നില്ലെങ്കിലും കടയ്ക്ക് ആരോ തീവച്ചതായാണ് സംശയം. ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, ഇരിട്ടി മണ്ഡലം ജനറൽ സിക്രട്ടറി പ്രിജേഷ് അളോറ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഴുപത്തി അയ്യായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഷൈനി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog