വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ കണ്ണൂരിൽ കെട്ടിടമൊരുങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 28 May 2022

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ കണ്ണൂരിൽ കെട്ടിടമൊരുങ്ങി

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ കണ്ണൂരിൽ കെട്ടിടമൊരുങ്ങികണ്ണൂർ : തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ സൂക്ഷിക്കുന്നതിന്‌ കെട്ടിടസമുച്ചയമൊരുങ്ങി. കണ്ണൂർ താലൂക്ക്‌ ഓഫീസ്‌ വളപ്പിലാണ്‌ മൂന്നുനില കെട്ടിടമൊരുങ്ങിയത്‌. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ കെട്ടിടസൗകര്യമൊരുക്കിയത്‌. 
ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ്‌ യന്ത്രമുൾപ്പെടെയുള്ള സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനാണ്‌ കെട്ടിടം നിർമിച്ചത്‌. താഴത്തെ നിലയിൽ പാർക്കിങ്‌ സൗകര്യവും മുകളിലത്തെ നിലകളിൽ യന്ത്രങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യവുമാണ്‌. നിയമസഭാ, പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ ഉപകരണങ്ങളാണ്‌ ഇവിടെ സൂക്ഷിക്കുക. നിലവിൽ തളിപ്പറമ്പ്‌ കാഞ്ഞിരങ്ങാട്ടെ കിൻഫ്ര ഗോഡൗണിലാണ്‌ ഉപകരണങ്ങൾ സൂക്ഷിക്കുന്നത്‌. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക്‌ താമസിക്കുന്നതിനുള്ള സൗകര്യവും കെട്ടിടത്തിൽ ഒരുക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog