വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ,നന്മയുടെ സന്ദേശം പ്രചരിപ്പിക്കുക. ഹാഫിള് റഷാദ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 4 May 2022

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ,നന്മയുടെ സന്ദേശം പ്രചരിപ്പിക്കുക. ഹാഫിള് റഷാദ്

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ,നന്മയുടെ സന്ദേശം പ്രചരിപ്പിക്കുക. ഹാഫിള് റഷാദ്
                                        
 കണ്ണൂർ: വർഗീയതയും,വംശീയ വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇരുട്ടിൻ്റെ ശക്തികളെ നേരിടാൻ വിശ്വാസത്തിൻ്റേയും,നന്മയുടെയും സന്ദേശങ്ങൾ,വിശ്വാസികൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കണമെന്ന് ഹാഫിള് റഷാദ് ആഹ്വാനം ചെയ്തു. സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ശ്രീകണ്ഠപുരം സാമാ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ പെരുന്നാൾ ഖുതുബ നിർവ്വഹി
ക്കുകയായിരുന്നു അദ്ദേഹം. മതങ്ങൾ തമ്മിൽ അന്യോന്യം അറിയാനും അടുക്കാനും മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുകയാണ് ജനാധിപത്യ സമൂഹത്തിൽ അത്യാവശ്യമായി വേണ്ടത്.സ്നേഹത്തിൻ്റേയും സഹവർത്തിത്വത്തിൻ്റേയും അവസരങ്ങൾ ഉണ്ടാക്കിക്കൊണ്ട് സമൂഹത്തെ നന്മയുടെയും സമാധാനത്തിൻ്റേയും വഴിയിലേക്കു നയിക്കാനാണ് നേതാക്കൾ ശ്രമിക്കേണ്ടത്. വെറുപ്പിനും, വിദ്വേഷത്തിനും കാരണമാകുന്ന പ്രചാരണം ഏത് സമൂഹത്തിൽ നിന്നായാലും ഒറ്റക്കെട്ടായി അവയെ എതിർക്കുകയും തോൽപ്പിക്കുകയും ചെയ്യേണ്ടത് സമാധാനപൂർണമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം കൊണ്ട് നേടിയെടുത്ത ആത്മീയ വിശുദ്ധി,വരുന്ന പതിനൊന്ന് മാസങ്ങളിലും വിശ്വാസികൾക്ക് പ്രചോദനമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

KNM KANNUR 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog