വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം നാളേ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25ന്



വള്ളിത്തോട്: ദേശീയ നിലവാരത്തിൽ പുതുതായി പണികഴിപ്പിച്ച പായം പഞ്ചായത്തിലെ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം 25ന് ആരോഗ്യ- വനിതാ - ശിശു വികസന മന്ത്രി വീണാജോർജ്ജ് ഉദ്‌ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ ഓൺലൈനായി നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷനാകും. 
1985 ൽ റൂറൽ ഡിസ്പെന്സറിയായായിരുന്നു തുടക്കം. പടിപടിയായ ഉയർച്ചയിലൂടെ പിന്നീട് പി എച്ച് സി യാക്കി മാറ്റുകയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനുള്ള കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നതിനിടെ 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ പറ്റുകയും ചെയ്തു. തുടർന്ന് ഇവിടെ ആശുപത്രിയുടെ പ്രവർത്തനം സാധ്യമല്ലാത്ത വന്നതോടെ സമീപത്തെ ഷാരോൺ ഫെലോഷിപ്പ് അധികൃതർ സൗജന്യമായി നൽകിയ കെട്ടിടത്തിൽ ആണ് ആശുപത്രിയുടെ യുടെ പ്രവർത്തനം നടത്തി വന്നിരുന്നത്. 

2018 ജൂണിൽ സി എച്ച് സി യെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. വള്ളിത്തോട് ഷാരോൺ ബിലീവേഴ്‌സ് ചർച്ച് അധികൃതർ സൗജന്യമായി നൽകിയ അരയേക്കർ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് നാഷണൽ ഹെൽത്ത് മിഷൻ വഴി ലഭിച്ച 2.18 കോടി രൂപ ചിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള കെട്ടിടങ്ങൾ ഒരുക്കിയത്. പായം പഞ്ചായത്തിന്റെ 2021 - 22 പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് ഫർണിച്ചറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങി. നാഷണൽ ഹെൽത്ത് മിഷൻ വഴി ലഭിച്ച 15 ലക്ഷം കൂടി ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. 
മികച്ച ലാബ് സൗകര്യംമുള്ള ഇവിടെ നിന്നും ജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനങ്ങൾ ലാഭമാക്കും. മികച്ച സൗകര്യമുള്ള ഒ പി മുറികൾ, അത്യാധുനിക മെഡിക്കൽ സ്റ്റോർ, രോഗികൾക്ക് ഇരിക്കാൻ ആധുനിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി. പ്രമീള, മെഡിക്കൽ ഓഫീസർ ഡോ. ജബിൻ അബ്രഹാം എന്നിവർ അറിയിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha