നിർത്തിയിട്ട ബസ്സിന്റെ പിറകിലിടിച്ച് കാർ തകർന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 26 May 2022

നിർത്തിയിട്ട ബസ്സിന്റെ പിറകിലിടിച്ച് കാർ തകർന്നു

നിർത്തിയിട്ട ബസ്സിന്റെ പിറകിലിടിച്ച് കാർ തകർന്നു 

ഇരിട്ടി: കീഴൂരിൽ റോഡരികിൽ നിർത്തിയിട്ട ബസ്സിന്റെ പിറകിൽ കാറിടിച്ച് കാറിന്റെ മുൻ ഭാഗം തകർന്നു. വള്ളിത്തോട് സ്വദേശിയായ കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഇരിട്ടി - മട്ടന്നൂർ റോഡിൽ കീഴൂരിലായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ ടാറിങ്ങിനോട് ചേർന്ന് നിർത്തിയിട്ട് ബസിൻ്റെ പുറകിൽ ഇടിക്കുകയായിരുന്നു. ബസ്സിനുള്ളിലേക്കു ഇടിച്ചു കയറിയ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. 
ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലുമായി സ്വകാര്യബസ്സുകൾ പ്രധാന റോഡുകളിലെ ടാറിംഗിനോട് ചേർന്ന് നിർത്തിയിടുന്നത് അപകടങ്ങൾക്കിടയാക്കുന്നതായി പറയപ്പെടുന്നു. എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ അമിത പ്രകാശം കാരണം പലപ്പോഴും മുന്നിൽ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാത്ത സാഹചര്യമുണ്ടാകുന്നതായാണ് ഇവർ പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog