സ്‌ക്കൂള്‍ ബസ്സുകളുടെ പരിശോധന ആരംഭിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 25 May 2022

സ്‌ക്കൂള്‍ ബസ്സുകളുടെ പരിശോധന ആരംഭിച്ചു.

സ്‌ക്കൂള്‍ ബസ്സുകളുടെ പരിശോധന ആരംഭിച്ചു.

 

മാനന്തവാടി: സ്‌ക്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പരിധിയിലെ സ്‌കൂള്‍ ബസ്സുകളുടെ പരിശോധന ആരംഭിച്ചു.കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി സ്‌ക്കൂള്‍ പരിസരത്തും, ഗ്യാരേജിലും നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളും, വാഹനത്തിന്റെ യാന്ത്രിക ക്ഷമതയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിശോധന നടത്തുന്നത്. ഇത് സംബന്ധിച്ച് ഗവര്‍മെന്റ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഡ്രൈവര്‍മാര്‍ക്കും, സ്‌കൂള്‍ അധികൃതര്‍ക്കും ബോധവല്‍ക്കരണം നടത്തുകയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.150 ഓളം വാഹനങ്ങളാണ് മാനന്തവാടി സബ്ബ് ആര്‍ ടി ഒ ഓഫീസ് പരിധിയില്‍ ഉള്ളത. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് എം ജി എ എം വി ഐ നിജു കെ വി, ബി കെ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി സെന്റെ പാട്രിക് സ്‌ക്കൂളിലായിരുന്നു പരിശോധന. പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വാഹനങ്ങള്‍ക്ക് 28ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ മക്കിയാട് ഹോളി ഫെയ്‌സ് സ്‌ക്കൂളിലും, ഉച്ചക്ക് 2 മണി മുതല്‍ മാനന്തവാടി ഹില്‍ ബ്‌ളും സ് സ്‌ക്കൂളിലും പരിശോധന ക്യാമ്പുകള്‍ നടത്തും,.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog