ഇരിട്ടി താലൂക്ക് പട്ടയമേള - 393 പേർക്ക് പട്ടയം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 23 April 2022

ഇരിട്ടി താലൂക്ക് പട്ടയമേള - 393 പേർക്ക് പട്ടയം നൽകിഇരിട്ടി : വര്ഷങ്ങളായി ലാന്റ് ട്രൈബ്യൂണലിൽ പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് ആശ്വാസമേകി ഇരിട്ടിയിൽ പട്ടയമേള നടന്നു. ഫാൽക്കൺപ്ലാസയിൽ നടന്ന പട്ടയമേളയിൽ താലൂക്ക് പരിധിയിലെ വിവിധ വില്ലേജുകളിലായി 393 പേർക്ക് പട്ടയം വിതരണം ചെയ്തു. 33 പേർക്ക് ലക്ഷം വീട് പട്ടയവും 360 പേർക്ക് ലാൻഡ് ട്രൈബ്യൂണൽ പട്ടയവുമാണ് വിതരണം ചെയ്തത്. 
റവന്യൂ - ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പട്ടയമേള ഉദ്‌ഘാടനം ചെയ്തു. ഇരിട്ടിക്ക് അനുവദിച്ച റവന്യൂ ടവറിന്റെ നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച നിവേദനം ലഭിച്ചതായും എത്രയും പെട്ടെന്ന് തന്നെ റവന്യൂ ടവറിന്റെ നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
സണ്ണിജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ , എ ഡി എം കെ.കെ. ദിവാകരൻ, പഞ്ചായത്തു പ്രസിഡന്റുമാരായ കെ.പി. രാജേഷ്, കുര്യാച്ചൻ പൈമ്പിള്ളിക്കുന്നേൽ, ബി. ഷ്മസുദ്ദീൻ , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ലിസ്സി ജോസഫ്, എൻ.പി. ശ്രീധരൻ, നഗരസഭാ മെമ്പർ വി.പി. അബ്ദുൽ റഷീദ്, രാഷ്ട്രയ പാർട്ടി പ്രതിനിധികളായ സക്കീർ ഹുസ്സൈൻ, പായം ബാബുരാജ്, കെ. മുഹമ്മദലി, ബാബുരാജ് പായം, വത്സൻ എത്തിക്കൽ, ജെയ്‌സൺ ജീരകശ്ശേരി, ബെന്നിച്ചൻ മഠത്തിനകം എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ ഐ എ എസ് സ്വാഗതവും സബ് കളക്ടർ അനുകുമാരി ഐ എ എസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog