തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം ; 21 ന് സമാപനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 13 April 2022

തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം ; 21 ന് സമാപനം


ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നത്തൂര് അമ്പഴപ്പിള്ളി മന ശ്രീകുമാരൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ രാത്രി 8 നും 9നും ഇടയിലുള്ള മുഹൂർത്തത്തിൽ ഉത്സവം കൊടിയേറുമെന്ന് ശ്രീരാമസേവാസമിതി ,ദേവസ്വം ,ക്ഷേത്ര കമ്മിറ്റി അംഗങ്ങളും തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

21 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ക്ഷേത്രാചാര- ഉത്സവ ചടങ്ങുകൾ പരിമിതപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപന ഭീതി അകന്നതോടെ ഉത്സവം ഇത്തവണ പൂർവ്വാധികം ഭംഗിയോടെ നടത്താൻ തീരുമാനിച്ചതായി ദേവസ്വം അധികാരികൾ വർത്താസമ്മേളനത്തിൽ പറഞ്ഞു. വിശേഷ വാദ്യങ്ങളും ആനപ്പുറത്ത് എഴുന്നള്ളിപ്പും ഉണ്ടാവും. ഉത്സവാരംഭം മുതൽ എഴുന്നള്ളത്തിന് 5 ആനകളും ഒടുവിലത്തെ രണ്ടു നാളുകളിൽ 7 ആനകളും എഴുന്നള്ളത്തിൽ അണിനിരക്കും. കേരളത്തിലെ നാല് ശ്രീരാമ ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതനവും ചരിത്രപ്രസിദ്ധവും മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ളതുമായ തിരുവങ്ങാട് അമ്പലത്തിൽ ഏതാണ്ട് 10 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ജിർണോദ്ധാരണ പ്രവൃത്തികളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എക്സിക്യൂട്ടിവ് ഓഫീസർ സി.വി.ദാമോദരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. ജയാനന്ദൻ മാസ്റ്റർ, ശ്രീരാമസേവാസമിതി പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണൻ, എൻ.കെ.പ്രദീപ് കുമാർ, എൻ.ആർ.അജയകുമാർ, പി.എം.ശൈലേഷ്, പി.ടി.രാമദാസ്, പി.രാധാകൃഷ്ണൻ ,സി.സുരേഷ് ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.-

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog