കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ സ്വയം വെടിവെച്ചു മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 5 March 2022

കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ സ്വയം വെടിവെച്ചു മരിച്ചു

കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ സ്വയം വെടിവെച്ചു മരിച്ചു
 

ഉത്തർപ്രദേശിൽ കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂർ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ എം.എൻ വിപിൻദാസ് (37) ആണ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചു മരിച്ചത്. എരുമത്തെരു, എം.എൻ ഹൗസിൽ ദാസൻ- രുക്മിണി ദമ്പതികളുടെ മകനാണ് വിപിൻ ദാസ്.

ഇന്നലെ കൈത്തോക്ക് ഉപയോഗിച്ച് സ്വയം തലയ്ക്ക് വെടിവയ്ക്കുക ആയിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. വിപിന് പുതുതായി നിർമ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം അടുത്താഴ്ച നടക്കാൻ ഇരിക്കെയാണ് മരണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog