കാർഷിക സേവനങ്ങൾക്ക് കല്യാശ്ശേരി ബ്ലോക്കിന്റെ കൃഷിജാലകം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാർഷിക സേവനങ്ങളും ഉപാധികളും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കൃഷി ജാലകം ഒരുങ്ങുന്നു. മാർച്ച് മൂന്നാം വാരം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് കൃഷി ജാലകം നഴ്സറി പ്രവർത്തനം തുടങ്ങും. ബ്ലോക്ക് തലത്തിൽ മികച്ചയിനം നടീൽ വസ്തുക്കൾ, ജൈവകൃഷി ഉൽപ്പാദന ഉപാധികൾ എന്നിവ ഉൽപ്പാദിപ്പിച്ച് കൃഷി ജാലകത്തിലൂടെ വിതരണം ചെയ്യും. കാർഷിക കർമസേനകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുമായി ചേർന്ന് വിവിധ കാർഷിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, കർഷകരുടെ ഉൽപന്നങ്ങളുടെ വിപണനം എന്നിവയും ഇതിലൂടെ സാധ്യമാകും.
ആഴ്ച്ച ചന്തകൾ, ഇക്കോ ഷോപ്പുകൾ എന്നിവ വഴി ഉൽപന്നങ്ങൾ വിൽപന നടത്തും. കർമസേന, അഗ്രോ സർവീസ് സെന്റർ പ്രതിനിധികൾ, തൊഴിലെടുക്കാൻ സന്നദ്ധരായവർ എന്നിവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേർക്ക് വർഷം മുഴുവൻ തൊഴിൽ ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ പറഞ്ഞു.
ഗുണമേന്മയുള്ള വിത്തുകളും തൈകളും ഏതു സമയത്തും ആവശ്യക്കാർക്ക് ലഭ്യമാക്കും. കൃഷിഭവൻ മുഖേന ശേഖരിക്കുന്ന നാടൻ വിത്തുകൾ, ഹൈബ്രിഡ് വിത്തുകൾ എന്നിവയും മിതമായ നിരക്കിൽ നൽകും. ക്ഷീരകർഷകർക്കും കൃഷി ജാലകത്തിന്റെ സഹായം ലഭിക്കും. ചാണകം, ഗോമൂത്രം, മണ്ണിര കമ്പോസ്റ്റ്, ജീവാണു വളങ്ങൾ എന്നിവ കർഷകരിൽ നിന്നും ശേഖരിച്ച് വിൽപ്പന നടത്തും. കൃഷി ജാലകത്തിന്റെ സേവനങ്ങൾ ഓൺലൈനായും ലഭിക്കും. അഞ്ച് ലക്ഷം രൂപ ചെലവിൽ പഞ്ചായത്തുകളുടെയും കൃഷിഭവനുകളുടെയും സഹകരണത്തോടെയാണ് പദ്ധതി ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായുള്ള 15 അംഗ കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha