വെജിറ്റബിൾ ബിരിയാണിയിൽ കോഴിക്കാൽ; വാക്കേറ്റത്തിലും സംഘർഷത്തിലും രണ്ടു പേർക്ക് പരിക്ക്, സംഭവം പയ്യന്നൂരിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 3 March 2022

വെജിറ്റബിൾ ബിരിയാണിയിൽ കോഴിക്കാൽ; വാക്കേറ്റത്തിലും സംഘർഷത്തിലും രണ്ടു പേർക്ക് പരിക്ക്, സംഭവം പയ്യന്നൂരിൽ

വെജിറ്റബിൾ ബിരിയാണിയിൽ കോഴിക്കാൽ; കണ്ണൂരിൽ വാക്കേറ്റത്തിലും സംഘർഷത്തിലും രണ്ടു പേർക്ക് പരിക്ക്ഹോട്ടലിലെത്തിയ വയോധികൻ വെജിറ്റബിൾ ബിരിയാണി ആവശ്യപെട്ടു. ബിരിയാണി കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ നിന്ന് കോഴിക്കാൽ കിട്ടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം

പയ്യന്നൂർ സെൻട്രൽ ബസാറിൽ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. ഹോട്ടലിലെത്തിയ വയോധികൻ വെജിറ്റബിൾ ബിരിയാണി ആവശ്യപെട്ടു. ബിരിയാണി കഴിക്കാൻ തുടങ്ങിയപ്പോൾ അതിൽ നിന്ന് കോഴിക്കാൽ കിട്ടി. ബിരിയാണി മാറ്റിത്തരണമെന്ന് വയോധികൻ ആവശ്യപ്പെട്ടത് ഹോട്ടലുടമ അംഗീകരിച്ചില്ല. തുടർന്ന് സംഭവം വാക്കുതർക്കത്തിലേക്ക് നീങ്ങി.

ഇതിനിടയിൽ പാനൂർ സ്വദേശികളായ രണ്ടുപേർ വിഷയത്തിൽ ഇടപെട്ടു. ഇ​ന്‍​വെ​ര്‍​ട്ട​റു​ക​ളു​ടെ ബാ​റ്റ​റി വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പയ്യന്നൂരിൽ എത്തിയ ഇവർ തൊട്ടടുത്ത് ഭ​ക്ഷ​ണം കഴിച്ചുകൊണ്ടിരിക്കു​ക​യാ​യി​രു​ന്നു. വയോധികന് ബിരിയാണി മാറ്റി നൽകണമെന്നും അതിനുള്ള പണം തങ്ങൾ നൽകാമെന്നും പാനൂർ സ്വദേശികൾ അറിയിച്ചു. എന്നാൽ തർക്കം അവസാനിച്ചില്ല. വാക്കേറ്റം മുറുകി കയ്യാങ്കളിയിൽ എത്തി.

സംഘർഷത്തിൽ ഹോട്ടൽ ഉടമയ്ക്കും പാനൂരിൽ നിന്നെത്തിയ ഒരാൾക്കും മർദ്ദനമേറ്റതായാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി. പരിശോധിച്ചതിൽ നിന്ന് ഹോട്ടൽ ഉടമക്ക് വീഴ്ച പറ്റി എന്ന നിലപാടിലാണ് പോലീസ്. അതേസമയം പ്രശ്നം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ ഉള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog