ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം ചികിത്സാ പദ്ധതിക്ക് തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം ചികിത്സാ പദ്ധതിക്ക് തുടക്കമായി


ഇരിക്കൂർ: ജിസിസി കെ.എം.സി.സി ഇരിക്കൂറിന്റെ ആഭിമുഖ്യത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം ഒന്നാം ഘട്ട ചികിത്സാ പദ്ധതിക്ക് തുടക്കമായി.

ജിസിസി കെ.എം.സി.സി ഹാളിൽ വെച്ചു നടന്ന ചികിത്സാ സഹായ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. ചെയർമാൻ കെ.മുഹമ്മദ് അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു. പി.കെ ഷംസുദ്ദീൻ, കെ.പി അസീസ് മാസ്റ്റർ, എം.പി അഷറഫ്, എം.പി ഹനീഫ, എ.സി സിദ്ദീഖ്,എം.എ ഖലീൽ,പി.എം നൗഫൽ, കെ.സി നജീബ്, ടി.സി അബ്ദുറഹ്മാൻ, എൻ.വി അനസ്, എം.സി അഷറഫ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എം.പി ഹംസ സ്വാഗതവും കൺവീനർ യു.പി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

സ്നേഹസ്പർശത്തിന്റെ രണ്ടാം ഘട്ടമായി സൗജന്യ വൃക്ക രോഗ നിർണ്ണയ കേമ്പ് ഈ മാസം 30 ന് ബദരിയ മദ്രസയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha