ഇന്‍കാസ് കുടുംബസംഗമം സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 16 March 2022

ഇന്‍കാസ് കുടുംബസംഗമം സംഘടിപ്പിച്ചു.


ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ അംഗങ്ങൾക്കായി ഷഹാനിയ അല്‍ ഗല പാര്‍ക്ക് റിസോര്‍ട്ടില്‍ വച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും സംഘടിപ്പിച്ചു.
റിയാസ് കരിയാട് നേതൃത്വം നല്‍കിയ സംഗീതനിശയില്‍, അഹദ് മുബാറക്, മാലി മെരുവമ്പായി, ഷന്‍ഫീര്‍ പാറാട്, നഹ്സിന്‍ നിസാര്‍, സിയാദ് തുടങ്ങിയവര്‍ പങ്കാളികളായി. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ശ്രീരാജ് എം. പി, സുരേഷ് കരിയാട്, നിഹാസ് കൊടിയേരി, ഷമീര്‍ മട്ടന്നൂര്‍, അബ്ദുള്‍റഷീദ്, നിയാസ് ചിറ്റാലിക്കല്‍, അനീഷ് ബാബു, അഭിഷേക് മാലിലായി, ആഷിഫ്, സന്തോഷ് ജോസഫ്, മുഹമ്മദ് എടയന്നൂര്‍, സുബൈര്‍ ആറളം,  നിയാസ് മരക്കാര്‍, റഷീദ് കടവത്തൂര്‍, ഷിനോഫ് പുല്ലൂക്കര, പ്രശോഭ് നമ്പ്യാര്‍, അഷ്റഫ് ആച്ചോത്ത്, സുലൈമാന്‍, സിതിന്‍ എം. ടി, അനസ് ഖാലിദ്, ജിജിത്ത്, നിയാദ് എ.പി, അജീര്‍, ദര്‍ശന്‍ലാല്‍, അനസ് പാളയം, ലിജോ , ആദര്‍ശ്, ആഷിഫ് സി. പി, ജുവല്‍, നഹാദ്, സനില്‍ മാക്രേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
കള്‍ച്ചറല്‍ സെക്രട്ടറി സഫീര്‍ കരിയാട് അവതാരകനായി നിയന്ത്രിച്ച ചടങ്ങിന് ജന:സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog