പാമ്പുരുത്തി ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതി വരുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാമ്പുരുത്തി ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതി വരുന്നു.
കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ പമ്പുരുത്തി ദ്വീപിനെ പുറം നാടുമായി ബന്ധിപ്പിച്ചിരുന്നത് നാട്ടുകാർ നിർമ്മിച്ച ബണ്ട് റോഡും നടപ്പാതക്ക് സമാനമായ വീതി കുറഞ്ഞ പാലവുമായിരുന്നു. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ ബണ്ട് റോഡ് പൂർണമായും ഒലിച്ചുപോയി വാഹന ഗതാഗതം വലിയ പ്രശ്‌നമായി തീരുകയായിരുന്നു. വീതി കുറഞ്ഞ പാലത്തിലൂടെയുള്ള രക്ഷാപ്രവർത്തനം പോലും വളരെ ദുസ്സഹമായിരുന്നു. 
ജനപ്രതിനിധികളുടെയും നേതാകന്മാരുടെയും നിതാന്ത പ്രയത്നം ഫലം കാണുകയാണ് പാമ്പുരുത്തിയിലേക്ക് പുതിയ വലിയ പാലം വരുന്നു ആയതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ ഭാഗമായി പ്രദേശത്തെ മണ്ണ് പരിശോധനാ പ്രക്രിയ ബഹുമാനപ്പെട്ട പ്രസിഡന്റ് അബ്ദുൽ മജീദ് അവർകളും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം അവർകളും വിലയിരുത്തുന്നു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha