● *കണ്ണൂര്‍* : കണ്ണൂര്‍ നഗരത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ തെക്കി ബസാര്‍ സ്വദേശിയായ നിസാമിനെ മംഗലാപുരത്ത് നിന്ന് പിടികൂടി. കേസില്‍ ദമ്പതികളായ ബള്‍ക്കീസ് - അഫ്സല്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതില്‍ ബള്‍ക്കീസിന്റെ അടുത്ത ബന്ധുവാണ് ഇന്ന് പിടിയിലായ നിസാം.
മാര്‍ച്ച് ഏഴിനാണ് കണ്ണൂരിലെ പാര്‍സല്‍ ഓഫീസില്‍ ടെക്സ്റ്റയില്‍സിന്റെ പേരില്‍ ബംഗ്ലുരുവില്‍ നിന്ന് 2കിലോ വരുന്ന MDMA, ഓപിയം അടക്കമുള്ള ലഹരി വസ്തുക്കള്‍ കൈപ്പറ്റാന്‍ എത്തിയ ബള്‍ക്കീസും അഫ്സലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിസാമിന്റെ പങ്കാളിത്തം വ്യക്തമായത്.
ബള്‍ക്കീസ് നല്‍കിയ മൊഴിയെ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് ശേഖരകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരിന്നു. ഇവരുടെ അന്വേഷണത്തിലാണ് നിസാം പിടിയിലായത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു