എടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 10 March 2022

എടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി


ഇരിട്ടി: എടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ ടോമി ജോസഫ്, ഹൈസ്‌കൂൾ വിഭാഗം അധ്യാപകരായ വി. വി. ഷേർളി, സിസ്റ്റർ കെ എ ത്രേസ്യാ എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ , കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, സ്‌കൂൾ മാനേജർ ഫാ.ആന്റണി മുതുകുന്നേൽ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ. പി.രാജേഷ് , സ്‌കൂൾ പ്രിൻസിപ്പാൾ .ലിൻസി പി. സാം, ഹൈസ്‌കൂൾ പ്രധാനധ്യാപിക സിസ്റ്റർ സിസിലി ജോസഫ്,കെ എം ബെന്നി, ഫാ.ബിജു ആന്റണി, ആറളം പഞ്ചായത്ത് അംഗം ജോസഫ് അന്ത്യാംകുളം, പി.റ്റി.എ പ്രസിഡ ജോജു വെന്നിലത്തിൽ, ഹയർ സെക്കൻഡറി മുൻ പ്രൻസിപ്പാൾഎം. ടി ജെയിംസ് മുൻ പ്‌റധാനധ്യാപകൻ ബേബി മാത്യു, പി റ്റി എ വൈസ് പ്രസിഡൻറ് റെന്നി കെ മാത്യു, മദർ പി റ്റി എ പ്രസിഡൻറ് വിജിന മഹേഷ് വിദ്യാർത്ഥി പ്രതിനിധികളായ കുമാരി സ്‌നേഹ മോഹൻദാസ്, കുമാരി വി കെ കാർത്തിക എന്നിവർ ചടങ്ങിൽ സംസാരിച്ചു. സംസ്ഥാനതല കല കായിക മത്സരങ്ങളിലും, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫുൾ മാർക്കും നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog