ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തിൽ ബോധവൽക്കരണ വികസന സെമിനാർ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 23 March 2022

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തിൽ ബോധവൽക്കരണ വികസന സെമിനാർ സംഘടിപ്പിച്ചു കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തിൽ ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ എന്നിവർക്കായുള്ള പഞ്ചായത്ത് തല ബോധവൽക്കരണ വികസന സെമിനാർ നടത്തി. പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് പി എൻ ജെസ്സി പരിപാടിയിൽ അധ്യക്ഷനായിരുന്നു. ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ, ഐ എസ് എ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ്, ടീം ലീഡർമാരായ ശാമിലി ശശി, അക്ഷര തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. എം വിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി ഡി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, കുടുംബശ്രീ ചെയർപേഴ്സൺ സ്മിതാ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പത്മാവതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പ്രമീള, ഷിജി നടുപറമ്പിൽ, വാർഡ് മെമ്പർ ഷൈജൻ ജേക്കബ് എന്നിവർ സംസാരിച്ചു. വാർഡ് തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികളും, കുടുംബശ്രീ, ഹരിത കർമ്മ സേന അംഗങ്ങളും, പരിപാടിയിൽ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog