മഞ്ജുഷ മനോജിന് ഒന്നാം സ്ഥാനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 24 March 2022

മഞ്ജുഷ മനോജിന് ഒന്നാം സ്ഥാനം


ഇരിട്ടി: എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ തലശ്ശേരി അതിരൂപത തല പ്രബന്ധരചനാ മത്സരത്തില്‍ പേരാവൂര്‍ തൊണ്ടിയില്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്‌സ് അധ്യാപിക കരിക്കോട്ടക്കരിയിലെ മഞ്ജുഷ മനോജ് കണ്ടത്തില്‍ ഒന്നാം സ്ഥാനം നേടി. കാസര്‍ഗോഡ് അട്ടേങ്ങാനത്തെ പ്രശാന്ത് വി.ജോസഫ് വലിയമൈലാടിയില്‍ രണ്ടാം സ്ഥാനവും കൊളക്കാടിലെ സിസ്റ്റര്‍ മേരി ജോസഫ് പന്തപ്പള്ളില്‍ മൂന്നാം സ്ഥാനവും നേടി.
മലബാറിന്റെ വികസനത്തിന് കുടിയേറ്റ ജനതയുടെ പങ്കാളിത്തം എന്ന വിഷയത്തിലായിരുന്നു മത്സരം. തലശ്ശേരി അതിരൂപത ചാന്‍സലര്‍ ഫാ.തോമസ് തെങ്ങുംപള്ളിലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് വിജയികളെ കണ്ടെത്തിയത്. 10000, 7000, 5000 എന്നിങ്ങനെ കാഷ് അവാര്‍ഡുകളും പ്രശസ്തി പത്രവും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 26 ലെ ജൂബിലി സമാപന സമ്മേളനത്തില്‍ സമ്മാനിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog