കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 24 March 2022

കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം


ഇരിട്ടി: കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും,സംസ്ഥാന പ്രതിനിധി സമ്മേളനവും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് വേണുഗോപാൽ, ജോയിൻ സെക്രട്ടറി എം. സി. ചന്ദ്രബാബു, ഇരട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, 
സംസ്ഥാന വൈസ് പ്രസിഡണ്ട് വേണുഗോപാൽ, കണ്ണൂർ ജില്ലാ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ എ. കെ. ജോസഫ്, റെജി തോമസ്, എം. പി. റംലത്ത്, മുജീബ് വെള്ളിമുറ്റം, മൊയ്തീൻ പള്ളിപ്പുറം, ദേവസ്യ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഇരിട്ടി നഗര സൗന്ദര്യവൽക്കരണത്തിന് തുടക്കമിട്ട ഇരിട്ടിയിലെ യുവ വ്യാപാരി ജയപ്രശാന്തിനെ ചടങ്ങിൽ അനുമോദിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog