തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവർത്തനം ആരംഭിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 March 2022

തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവർത്തനം ആരംഭിച്ചു.

തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവർത്തനം ആരംഭിച്ചു.

കേരളത്തിലെ പുഴകൾ  മണ്ണും ചെളി കൊണ്ടും നിറയുകയും മാലിന്യങ്ങൾ നിക്ഷേപിച്ച് നീരൊഴുക്ക് നിലച്ചു പോവുകയും ചെയ്തതിനാൽ മഴക്കാലത്ത് വെള്ളപൊക്കം , കൃഷിക്ക് ആവശ്യമായ ജലക്ഷാമം, കുടിവെള്ള പ്രയാസം, ഉപ്പുവെള്ളം കയറൽ തുടങ്ങി നിരവധി പ്രയാസങ്ങൾ അനുഭവിച്ചു വരികയാണ്.  കേരള സർക്കാർ സംസ്ഥാനത്തെ 44 നന്ദികളും സൈഡ് പ്രൊട്ടക്റ്റ് ചെയ്ത് ചെളി നീക്കം ചെയ്യുന്നതിന് ഇറി കേഷൻ ഉദ്യോഗസ്ഥന്മാരെ ചുമതലപെടുത്തിയിരിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് കണ്ണൂർ ജില്ലയിൽ ജനകീയ പങ്കാളിത്തത്തോടെയും ,യന്ത്ര സാമഗ്രികൾ ഉപയോഗിച്ചും 7 പുഴകൾ ശുചീകരിക്കാൻ സംസ്ഥാന സർക്കാർ ഇറിഗേഷൻ വകുപ്പ് മുഖേനെ  പ്രാരംഭ പ്രവർത്തനങ്ങൾക്ക് മൂന്ന് ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ അനുവദിച്ചു കഴിഞ്ഞു.  പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി ചെറുതാഴം രാമപുരം പുഴയിൽ നടത്തുന്നതിന് ഗുണ ബോക്താക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ജനകീയ കൺവെൻഷൻ നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് രാമപുരം പുഴ സംരക്ഷണത്തിനായി ഡി.പി.ആർ തയ്യാറാക്കുന്നതിനായി ബഡ്ജറ്റിൽ 10 ലക്ഷം നീക്കിവെച്ചിട്ടുണ്ട്.
 ചെറുതാഴം, ഏഴോം, മാടായിപഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ രാമപുരം പുഴ ശുചീകരിക്കാനും ആഴം കൂട്ടി സൈഡ് പ്രൊട്ടക്ഷൻ നടത്തുന്നതിന് ഇറിഗേഷൻ വകുപ്പ് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
 
രാമപുരം പുഴക്കരയിൽ ചേർന്ന ജനകീയ കൺവെൻഷൻ ഉൽഘാടനം ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog