കെ.റെയിൽ വിരുദ്ധ സമരം ജനങ്ങൾ ഏറ്റെടുത്ത സമരം. സ്വപ്ന പദ്ധതിയുടെ പേരു പറഞ്ഞുള്ള ജൽപ്പനങ്ങൾ ജനങ്ങൾ തള്ളിക്കളയും. :ഡോ. ഡി.സുരേന്ദ്രനാഥ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 February 2022

കെ.റെയിൽ വിരുദ്ധ സമരം ജനങ്ങൾ ഏറ്റെടുത്ത സമരം. സ്വപ്ന പദ്ധതിയുടെ പേരു പറഞ്ഞുള്ള ജൽപ്പനങ്ങൾ ജനങ്ങൾ തള്ളിക്കളയും. :ഡോ. ഡി.സുരേന്ദ്രനാഥ്

കെ.റെയിൽ വിരുദ്ധ സമരം ജനങ്ങൾ ഏറ്റെടുത്ത സമരം. സ്വപ്ന പദ്ധതിയുടെ പേരു പറഞ്ഞുള്ള ജൽപ്പനങ്ങൾ ജനങ്ങൾ തള്ളിക്കളയും. :
ഡോ. ഡി.സുരേന്ദ്രനാഥ്കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഇരട്ടക്കണ്ണൻപാലം , ഡ്രീംനഗർ യൂണിറ്റുകളുടെ സംയുക്ത യോഗം തളാപ്പ് മിക്സഡ് യുപി സ്കൂളിൽ സംഘടിപ്പിച്ചു.
കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ എം പി രാജേഷ് അധ്യക്ഷനായി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ.ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 
"കെ.റെയിൽ വിരുദ്ധ സമരം ജനങ്ങൾ ഏറ്റെടുത്ത സമരമാണ്. സ്വപ്ന പദ്ധതിയുടെ പേരു പറഞ്ഞുള്ള ജൽപ്പനങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും പോലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗത്തിലൂടെ ജനകീയ സമരത്തെ അടിച്ചമർത്താമെന്നതും വെറും സ്വപ്നമായി മാറുമെന്നും " ഉദ്ഘാടനം ചെയ്തു കൊണ്ടു ഡോ.ഡി.സുരേന്ദ്രനാഥ് പറഞ്ഞു. ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജോയിന്റ് കൺവീനർ മേരി എബ്രഹാം, രാമാനുജൻ വി.എ , സി.ദിനേന്ദ്രൻ, എം ജയരാജൻ , സമിത മോഹൻ ജനകീയ സമിതി ജില്ലാ കൺവീനർ അഡ്വ. പി.സി വിവേക്, എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog