മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സും സി.ഐ.ടി.യുവും തമ്മിലുള്ള തൊഴിൽ തർക്കം ഒത്തു തീർപ്പാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 February 2022

മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സും സി.ഐ.ടി.യുവും തമ്മിലുള്ള തൊഴിൽ തർക്കം ഒത്തു തീർപ്പാക്കി

മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സും സി.ഐ.ടി.യുവും തമ്മിലുള്ള തൊഴിൽ തർക്കം ഒത്തു തീർപ്പാക്കി


തിരുവനന്തപുരം: മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സും സി.ഐ.ടി.യുവും തമ്മിലുള്ള തൊഴില്‍ തർക്കം തീർന്നു. എസ്.ആർ അസോസിയേറ്റ്സ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും.

വലിയ ലോഡുകൾ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ ഇറക്കും. കടയിൽ നിന്ന് കയറ്റുന്നതും മറ്റ് ചെറിയ ലോഡുകളും പൂർണമായും കടയുടമ തന്നെ ഇറക്കും.

തിരുവനന്തപുരത്ത് ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. ലേബർ കമ്മീഷണർ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന ട്രഷറർ, സിഐടിയു നേതാക്കൾ, കടയുടമ റാബിഹ് മുഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog